---
title: "ഇന്നോടാത്ത ബസുകൾ നാളെയും ഓടേണ്ടെന്ന് ഡിവൈഎഫ്ഐ ; KL 58 വാട്സപ്പ് ഗ്രൂപ്പിനെതിരെ പരാതി നൽകി"
english_title: "DYFI says buses that did not run today should not run tomorrow either; files complaint against KL 58 WhatsApp group"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/306128/DYFI says buses that did not run today should not run tomorrow either; files complaint against KL 58 WhatsApp group"
published_at: "2025-08-02T20:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688e274c818a2_1000823303.jpg"
keywords: []
---

# ഇന്നോടാത്ത ബസുകൾ നാളെയും ഓടേണ്ടെന്ന് ഡിവൈഎഫ്ഐ ; KL 58 വാട്സപ്പ് ഗ്രൂപ്പിനെതിരെ പരാതി നൽകി

> **Lead Summary:** ഒരു കൂട്ടം തൊഴിലാളികൾ നടത്തുന്ന ബസ്സമരത്തിനെതിരെ തലശേരിയിൽ ഡിവൈഎഫ് രംഗത്ത്. ശനിയാഴ്ച സർവീസ് നടത്താത്ത ഒരു ബസും ഞായറാഴ്ച നിരത്തിലിറങ്ങാൻ അനുവദിക്കില്ലെന്ന് ഡിവൈഎഫ്ഐ നേതാക്കൾ വ്യക്തമാക്കി. തലശേരി ബസ് സ്റ്റാൻ്റിൽ പ്രതിഷേധ പ്രകടനവും നടത്തി.

## Article Content

ഒരു കൂട്ടം തൊഴിലാളികൾ നടത്തുന്ന ബസ്സമരത്തിനെതിരെ തലശേരിയിൽ ഡിവൈഎഫ് രംഗത്ത്. ശനിയാഴ്ച സർവീസ് നടത്താത്ത ഒരു ബസും ഞായറാഴ്ച നിരത്തിലിറങ്ങാൻ അനുവദിക്കില്ലെന്ന് ഡിവൈഎഫ്ഐ നേതാക്കൾ വ്യക്തമാക്കി. തലശേരി ബസ് സ്റ്റാൻ്റിൽ പ്രതിഷേധ പ്രകടനവും നടത്തി.

ഒരു നേതൃത്വവുമില്ലാതെ K L58 എന്ന വാട്സ്ആപ്പ് കൂട്ടായ്മയുടെ ഭാഗമായാണ് ഒരുകൂട്ടം തൊഴിലാളികൾ സമരപ്രഖ്യാപനവുമായി മുന്നോട്ടുവന്നത്. ഈ ഗ്രൂപ്പിൻ്റെ അഡ്മിൻമാർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ പൊലീസിന് പരാതി നൽകുകയും ചെയ്തിട്ടുണ്ട്.

ഡിവൈഎഫ്ഐ പ്രവർത്തകർ തലശേരി ബസ് സ്റ്റാൻഡിൽ പ്രതിഷേധയോഗവും, പ്രകടനവും നടത്തി. ഓടാത്ത ബസിനു മുകളിൽ പോസ്റ്ററുകൾ പതിച്ച് പ്രതിഷേധം അറിയിച്ചു. ശനിയാഴ്ച ഓടാത്ത ബസ്സുകൾ ഞായറാഴ്ചയും ഓടേണ്ടതില്ലെന്ന് നേതാക്കളായ മുഹമ്മദ് അഫ്സലും, പി.വി സച്ചിനും പറഞ്ഞു. ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാന്തര സർവീസും നടത്തി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/306128/DYFI says buses that did not run today should not run tomorrow either; files complaint against KL 58 WhatsApp group)